ന്യൂ ഡല്‍ഹി: പാര്‍ലിമെന്റ് സമ്മേളനത്തിന് മുന്നോടിയായി സര്‍വ്വകക്ഷി യോഗം ഇന്ന് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പങ്കെടുക്കും. രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ചേരുക. സഭ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി പങ്കെടുക്കുന്ന എന്‍ഡിഎ യോഗവും ഇന്ന് നടക്കും.
അതേസമയം, പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു നാളെ തുടക്കമാകും. തിങ്കളാഴ്ച മുതല്‍ അടുത്തമാസം 13 വരെയാണ് ഇരുസഭകളും സമ്മേളിക്കുക. 19 ദിവസം നീണ്ടു നില്ക്കുന്ന വര്‍ഷകാല സമ്മേളനത്തിനാണ് നാളെ തുടക്കം ആകുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക നിയമങ്ങള്‍.ഇന്ധന വിലവര്‍ധനവ് എന്നിവ ഈ സമ്മേളനത്തെയും പ്രക്ഷുബ്ധമാക്കും.
അതിനിടെ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പാര്‍ട്ടി എം പിമാരുടെ യോഗവും ഇന്ന് നടക്കും. സഭയില്‍ കൊണ്ടുവരേണ്ട ബില്ലുകളിലും, അവതരിപ്പിക്കേണ്ട വിഷയങ്ങളിന്മേലുമാണ് വിവിധ യോഗങ്ങളിലെ ചര്‍ച്ച.