റിയാദ്: സൗദി അറേബ്യയിൽ ഇന്ന് പുതിയതായി 1,098 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 15 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചികിത്സയിലുണ്ടായിരുന്നവരിൽ 1,207 പേർ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടെ രാജ്യമാകെ 107,317 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 508,521 ആയി. 489,553 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,063 ആയി. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.