സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് ആപ്പായ യോനോയുടെ പേരില്‍ എസ്.എം.എസ് തട്ടിപ്പ്. ബാങ്കില്‍ നിന്നെന്ന വ്യാജേന ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് സന്ദേശമയച്ചാണ് തട്ടിപ്പ്.
യോനോ (YONO) ബാങ്കിങ് ആപ്ലിക്കേഷന്‍ ബ്ലോക് ചെയ്യപ്പെട്ടു എന്ന് എസ്.എം.എസ് (SMS) സന്ദേശം അയക്കുന്നു. യഥാര്‍ഥ സന്ദേശമാണെന്ന് വിശ്വസിച്ച് ഉപഭോക്താവ്, ഇതിനോടനുബന്ധിച്ച് നല്‍കിയിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്യുന്നു. ഈ സമയം എസ്.ബി.െഎയുടേതാണെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് പ്രവേശിക്കുകയും, അവിടെ യൂസര്‍നെയിം, പാസ് വേഡ്, ഒ.ടി.പി എന്നിവ ടൈപ്പ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. യഥാര്‍ത്ഥ എസ്.ബി.െഎ വെബ് സൈറ്റ് എന്ന് തെറ്റിദ്ധരിച്ച് ഉപഭോക്താവ് അവരുടെ വിവരങ്ങള്‍ നല്കുന്നു.
ബാങ്ക് അകൗണ്ടിലുള്ള പണം നഷ്ടപ്പെടുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടതായി നിരവധി പരാതികളാണ് സൈബര്‍ പോലീസ് സ്റ്റേഷനിലും സൈബര്‍ സെല്ലിലും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയാകാതിരിക്കാന്‍ ചില മാര്‍ഗങ്ങളും പൊലീസ് പങ്കുവച്ചിട്ടുണ്ട്.
1. എസ്.ബി.ഐ ബാങ്കില്‍ നിന്ന് എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈല്‍ നമ്ബറുകളില്‍ നിന്ന് വരുന്ന എസ്.എം.എസ് സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.
2. എസ്.എം.എസുകളില്‍ അടങ്ങിയിരിക്കുന്ന വിശ്വസനീയമല്ലാത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്.
3. ബാങ്കിങ്ങ് ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്ന വെബ് സൈറ്റിന്റെ യു.ആര്.എല്‍ (URL) ശ്രദ്ധിക്കുക. എസ്.ബി.െഎ അല്ലെങ്കില്‍ ഇതര ബാങ്കുകളുടെ കൃത്യമായ വെബ് വിലാസം ശ്രദ്ധിച്ചു മാത്രം ഇടപാടുകള്‍ നടത്തണം.
4. സംശയം തോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടണം.