കൊച്ചി: യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിനെതിരെ ഫേസ്ബുക്കിലൂടെയാണ് അശ്ലീല പ്രചാരണം നടത്തിയ സംഭവത്തിൽ ആലുവ സ്വദേശി അസ്ലം വെട്ടുവേലിനെ അറസ്റ്റ് ചെയ്തു. അഭിഭാഷകനായ സാലി മുഹമ്മദ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
ഫേസ്ബുക്ക് പോസ്റ്റിന് താഴെ നല്കിയ കമന്റിലാണ് അസ്ലം മോശം പരാമര്‍ശം നടത്തിയത്. ചിന്തയുടെ ചിത്രവും പങ്കുവച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അഭിഭാഷകനായ സാലി മുഹമ്മദ് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.