മുംബൈ: മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. ദുബായ്-മുംബൈ വിമാനത്തില്‍ സ്ഫോടക വസ്തുവായ ആര്‍ഡിഎക്സ് വച്ചിട്ടുണ്ടെന്ന് വൈകുന്നേരം 4 മണിയോടെ ഒരു ഫോൺ കോൾ ലഭിച്ചതായി മുംബൈ പോലീസ് പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഏജന്‍സികള്‍ എത്തി വിമാനത്തില്‍ പരിശോധന നടത്തി.
കോൾ ലഭിച്ച ശേഷം മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങാൻ നിശ്ചയിച്ചിരുന്ന സ്ഥലത്ത് സുരക്ഷ കർശനമാക്കി.
വിമാനം ലാൻഡിംഗിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. അന്വേഷണത്തെത്തുടർന്ന് ഇതൊരു വ്യാജ ബോംബ് ഭീഷണിയാണെന്ന് പോലീസ് പറഞ്ഞു.