മസ്കത്ത്: ഒമാനില്‍ തുടര്‍ച്ചയായി പെയ്യുന്ന കനത്ത മഴമൂലം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് രണ്ടു കുട്ടികള്‍ മരിച്ചതായി റോയല്‍ ഒമാന്‍ പൊലീസ് സ്ഥിരീകരിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല ഔഖത്ത് വീടിന് സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് ഒരു കുട്ടി മരിച്ചത്. ജലന്‍ ബാനി ബു ഹസ്സന് വിലായത്തിലാണ് മറ്റൊരു അപകടം നടന്നതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം, കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാന്‍ അനുവദിക്കരുതെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകള്‍ മുറിച്ച് കടക്കരുതെന്നും ഒമാന്‍ സിവില്‍ ഡിഫെന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.