സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രം കാവലിന്റെ ട്രെയ്ലർ പുറത്തിറങ്ങി. നിഥിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രഞ്ജി പണിക്കർ ആണ്. സുരേഷ് ഗോപി രഞ്ജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
ഇതിന് പുറമേ രാജേഷ് ശർമ്മ, ബേബി പാർവതി, അമാൻ പണിക്കർ, കണ്ണൻ രാജൻ പി.ദേവ്, ശ്രീജിത്ത് രവി, സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂർ, അരിസ്റ്റോ സുരേഷ്, ചാലി പാല, പൗളി വ്ൽസൻ, ശാന്തകുമാരി, അഞ്ജലി നായർ, അംബിക മോഹൻ, അനിത നായർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗുഡ്വിൽ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജാണ് നിർമാണം.
നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. മൻസൂർ മുത്തൂട്ടിയാണ് എഡിറ്റിംഗ്.
രാജകൃഷ്ണൻ എം ആർ . പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ . ചീഫ് അസോസിയേറ്റ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്,സൗണ്ട് ഡിസൈൻ അരുൺ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം . പ്രൊഡക്ഷൻ മാനേജർ വിനു കൃഷ്ണൻ, അഭിലാഷ് പൈങ്ങോട്, ജിനു, മിഥുൻ കൊടുങ്ങലൂർ,സഹ സംവിധായകൻ രഞ്ജിത്ത് മോഹൻ. സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഓൾഡ് മോങ്ക്, പി.ആർ.ഒ. എ.എസ് ദിനേശ്, അതിര ദിൽജിത്ത്, മഞ്ജു ഗോപിനാഥ്