നവാഗതനായ ജിഷ്ണു ശ്രീകണ്ഠന് സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. ചിത്രത്തില്‍ സണ്ണി വെയ്നും അഹാന കൃഷ്ണയുമാണ്
കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ചിത്രത്തിലെ സെക്കന്‍ഡ് ഹീറോയിനായി വേഷമിടുന്ന മറീന മൈക്കിള്‍ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
അതേസമയം, തന്റെ തലയില്ലാത്ത പോസ്റ്ററിനെതിരെ മധുര പ്രതികാരവുമായി നടി മറീന രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററില്‍ തന്റെ ചിത്രം എഡിറ്റ് ചെയ്ത ചേര്‍ത്തായിരുന്നു താരത്തിന്റെ പ്രതിഷേധം. എഡിറ്റ് ചെയ്ത പോസ്റ്റര്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ട.’എന്ന അടിക്കുറിപ്പിലാണ് നടി പോസ്റ്റര്‍ പങ്കുവെച്ചത്.
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmareenamichaelofficial%2Fposts%2F355027415980197&show_text=true&width=500