ഭോപാൽ: മധ്യപ്രദേശിലെ വിദിഷ ജില്ലയിൽ കിണറ്റിൽ വീണ ബാലികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. ബാലികയെ രക്ഷിക്കാൻ ശ്രമിക്കാൻ ഒരുമിച്ച് കൂടിയ ജനങ്ങളുടെ ഭാരം താങ്ങാൻ കഴിയാതെ കിണറിന്റെ മുൻഭാഗം തകർന്ന് 30 പേർ കിണറ്റിൽ വീഴുകയായിരുന്നു.
കുട്ടിയെ രക്ഷിക്കാൻ ഏതാനും പേർ കിണറ്റിലിറങ്ങി. മറ്റുള്ളവർ കിണറിൻകരയിൽ തിങ്ങിക്കൂടിനിന്നു. 50 അടി താഴ്ചയുള്ള കിണറ്റിൽ ഇരുപത് അടിയോളം വെള്ളമുണ്ടായിരുന്നു.മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായമായി നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അഞ്ച് ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും അറിയിച്ചു.