ഇംഫാൽ: കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മണിപ്പൂരില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച മുതല്‍ ജൂലൈ 27 വരെയാണ് നിയന്ത്രണം. ചീഫ് സെക്രട്ടറി രാജേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
വാക്സിനേഷന് സെന്ററുകള്‍, കോവിഡ് ടെസ്റ്റിംഗ്, ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസി എന്നിവ ഉള്‍പ്പടെയുള്ള മെഡിക്കല്‍ സേവനങ്ങള്‍ക്കും ജല വിതരണം, വൈദ്യുതി, പോലീസ്, ടെലികോം, ഇന്റര്‍നെറ്റ്, വിമാനയാത്ര, കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മാലിന്യ നിര്‍മാര്‍ജനം, പെട്രോള്‍ പമ്പുകള്‍, എല്‍പിജി, ചരക്ക് ട്രക്കുകള്‍ തുടങ്ങിയ ആവശ്യ സേവനങ്ങള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.