തിരുവനന്തപുരം: സംസ്ഥാനത്തിന് 4,80,500 ഡോസ് കോവിഷീല്‍ഡ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 1,96,500 ഡോസ് വാക്സിനും, കോഴിക്കോട് 1,34,000 ഡോസ് വാക്സിനുമാണ് ഇന്നെത്തിയത്. ഇതുകൂടാതെ കൊച്ചിയില്‍ വ്യാഴാഴ്ച 1,50,000 ഡോസ് വാക്സിന് കൂടി എത്തിയിരുന്നു.
സംസ്ഥാനത്ത് ഇന്ന് 1,21,130 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 1,078 വാക്സിനേഷന് കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്താകെ ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,64,80,135 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. അതില്‍ 1,19,14,025 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 45,66,110 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്.