ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിലെ വാക്സിന് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നഗരസഭാ കൗണ്‍സിലര്‍മാര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കൗണ്‍സിലര്‍ ജോസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ഗോപു പുത്തന്മഠത്തില് , സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ ഷേര്‍ലി രാജന്, ഓമനാ വര്‍ഗീസ്, അര്‍ച്ചനാ കെ ഗോപി, പി.ഡി.മോഹനന്, ശ്രീദേവി ബാലകൃഷ്ണന്, നഗരസഭാ കൗണ്‍സിലര്‍മാരായ രാജന് കണ്ണാട്ട്, കെ.ഷിബുരാജന്‍, എം.മനുകൃഷ്ണന്, റിജോ ജോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ രോഹിത് പി കുമാര്‍, എസ്.സുധാമണി, ആതിര ഗോപന്, മനീഷ് കീഴാമഠത്തില്‍, മിനി സജന്, ഇന്ദു രാജന്, ബി.ശരത്ചന്ദ്രന്, സൂസമ്മ ഏബ്രഹാം, റ്റി.കുമാരി, അശോക് പടിപ്പുരയ്ക്കല്‍, സിനി ബിജു എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
ആശുപത്രി സൂപ്രണ്ട് ഡോ.ഗ്രേസി ഇത്താക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, കൗണ്‍സിലര്‍മാര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നിര്‍ദ്ദേശപ്രകാരം ആരംഭിച്ച എന്‍എച്ച്എമ്മിന്റെ വാക്സിനേഷന് കൗണ്ടറിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക, ജില്ലാ ആശുപത്രിക്ക് ലഭിക്കുന്ന വാക്സിന്റെ പകുതി എണ്ണം എന്‍എച്ച്എമ്മിന്റെ കൗണ്ടര്‍ മുഖേന നഗരസഭാ പ്രദേശത്ത് ഉള്ളവര്‍ക്ക് മാത്രമായി നല്‍കണം, പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ കിടപ്പുരോഗികള്‍ക്ക് വീട്ടിലെത്തി വാക്സിന് നല്കുന്ന പദ്ധതി എല്ലാ വാര്‍ഡുകളിലും വീണ്ടും ഏര്‍പ്പെടുത്തണം. എല്ലാ വാര്‍ഡുകളിലും ക്യാമ്പുകള്‍ സജ്ജീകരിച്ച് വാക്സിന് വിതരണം നടത്തണം. തുടങ്ങിയ കൗണ്‍സിലര്‍മാരുടെ ആവശ്യങ്ങള്‍ ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്ത് ഉടനടി പരിഹാരം കാണാമെന്ന ആശുപത്രി സൂപ്രണ്ടിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എസ്.ഐ.മാരായ പ്രതിഭാ എസ് നായര്‍, എസ്.നീധിഷ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.