ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 38,949 പുതിയ കോവിഡ് കേസുകൾ. 40,026 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 542 പേരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.
ഇതുവരെ 3,10,26,829 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 4,12,531 പേര് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 3,01,83,876 പേർ ഇതുവരെ രോഗമുക്തി നേടി. 4,30,422 സജീവ കേസുകളാണ് നിലവിലുളളത്. രോഗമുക്തി നിരക്ക് 97.28 ശതമാനമാണ്.