ന്യൂഡൽഹി;കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വാക്സിൻ വിതരണവും വിലയിരുത്താൻ കേരളമടക്കം ആറ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. 11 മണിക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ജൂലൈ മാസത്തിൽ റിപ്പോർട്ട് ചെയ്ത പുതിയ കേസുകളിൽ 73% ഉം കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് , ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
കേരളത്തെ കൂടാതെ രോഗവ്യാപനം രൂക്ഷമായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സാഹചര്യം രണ്ട് ദിവസം മുന്‍പ് പ്രധാനമന്ത്രി വിലയിരുത്തിയതാണ്. വാക്സിനേഷന് വേഗത്തിലാക്കിയാല്‍ മൂന്നാം തരംഗം രണ്ടാം തരംഗം പോലെ തീവ്രമാകില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.എന്നാല്‍ ഡല്‍ഹിയില്‍ അടക്കം വിവിധ സംസ്ഥാനങ്ങളില്‍ ആവശ്യത്തിന് വാക്സിന് ലഭ്യമല്ലെന്ന് പരാതി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.