ബെയ്ജിങ്: ചൈനയില്‍ മധ്യവയസ്കന് എച്ച് 5 എന്‍ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. സിചുവാന്‍ പ്രവിശ്യയിലുള്ള ബസോങ് എന്ന നഗരത്തിലെ 55കാരനാണ് രോഗം ബാധിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിലവില്‍ രോഗം ബാധിച്ചയാള്‍ ആശുപത്രിയിലാണ്. അദ്ദേഹം താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളില്‍ കോഴി ഫാമുകളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
അതേസമയം, രോഗബാധ അപൂര്‍വ്വമായി സംഭവിക്കുന്നത് മാത്രമാണെന്നും പകര്‍ച്ചവ്യാധിക്കുള്ള സാധ്യതകള്‍ വിരളമാണെന്നുമാണ് വിദഗ്ധര്‍ പറയുന്നതെന്ന് ചൈനീസ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.