മലപ്പുറം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ആദിവാസി വയോധിക മരിച്ചു. മണ്ണാര്‍മല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ മുതിര്‍ന്ന അംഗം മാതിയാണ് (75) മരിച്ചത്.
അവശനിലയിലായതിനെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ വാര്‍ഡ് മെംബര്‍, ആശ വര്‍ക്കര്‍, പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടര്‍ന്നെങ്കിലും നില വഷളായി. വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ മരിക്കുകയായിരുന്നു.