ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റില്ല. അധിര്‍ രഞ്ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചു.
അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ശശി തരൂരോ മനീഷ് തിവാരിയോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി ശക്തമായിരുന്നു. ഇതിനിടെയാണ് അധിര്‍ രഞ്ജനെ മാറ്റില്ലെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിലക്കയറ്റം, ഇന്ധന വിലവര്‍ധന, കാര്‍ഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങള്‍ വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ നയരൂപീകരണ സമിതി തീരുമാനിച്ചു.