തിരുവനനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയ ശതമാനം 99 കടക്കുന്നത്.
അതേസമയം, 4,22,226 വിദ്യാര്‍ത്ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. ഇതില്‍ 4,19651 പേര് ഉപരിപഠനത്തിന് അര്‍ഹരായി. ഫുള്‍ എ പ്ലസ് 1,21,318 പേര്‍ക്ക് ലഭിച്ചു. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ളത്. 99.85 ശതമാനം പേരും വിജയിച്ചു. മൂന്ന് മണി മുതല്‍ ഫലം വെബ്സെറ്റില്‍ ലഭിക്കും. www.result.kite.kerala.gov.in സൈറ്റ് വഴി ഫലം അറിയാം. കൂടാതെ ‘സഫലം 2021’ ആപ്പുവഴിയും ഫലം അറിയാവുന്നതാണ്.