2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യയില്‍ വിതരണം ആരംഭിച്ചു .ഔട്ട്ലെറ്റുകളായ ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍ എന്നീ ഹോണ്ട ബിഗ് വിങ് ടോപ്പ്‌ലൈനുകളിലൂടെയാണ് കോവിഡ് 19 പ്രോട്ടോകോളുകള്‍ പാലിച്ചും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കിയും വിതരണം നടത്തിയതെന്ന് കമ്പനി അറിയിച്ചു.
പൂര്‍ണമായും ജപ്പാനില്‍ നിര്‍മിച്ചാണ് 2021 ഗോള്‍ഡ് വിങ് ടൂര്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നത്. കമ്പനിയുടെ എക്സ്‌ക്ലൂസീവ് പ്രീമിയം ഡീലര്‍ഷിപ്പുകളായ കൊച്ചി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, ഹൈദരാബാദ് എന്നീ ബിഗ്വിങ് ടോപ്പ്ലൈനുകളിലും ഓണ്‍ലൈനായും 2021 ഗോള്‍ഡ് വിങ് ടൂര്‍ ബുക്ക് ചെയ്യാം.
പേള്‍ ഗ്ലെയര്‍ വൈറ്റ് നിറത്തിലുള്ള മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിന് 37,20,342 രൂപയും, ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക്-മാറ്റ് മോറിയന്‍ ബ്ലാക്ക് നിറങ്ങളില്‍ ലഭ്യമായ ഡിസിടി പ്ലസ് എയര്‍ബാഗ് മോഡലിന് 39,16,055 രൂപ രൂപയുമായാണ് ഗുരുഗ്രാം (ഹരിയാന) എക്സ് ഷോറൂം വില.5,500 ആര്‍പിഎമ്മില്‍ 93 കിലോവാട്ട് കരുത്തും, 4,500 ആര്‍പിഎമ്മില്‍ 170 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 1,833 സിസി ലിക്വിഡ്കൂള്‍ഡ് 4സ്ട്രോക്ക് 24വാല്‍വ് എസ്ഒഎച്ച്സി ഫളാറ്റ്6 എഞ്ചിനാണ് 2021 മോഡല്‍ ഗോള്‍ഡ് വിങ് ടൂറിന്റെ സവിശേഷതകളിലൊന്ന്. ഡബിള്‍ വിഷ്ബോണ്‍ ഫ്രണ്ട് സസ്പെന്‍ഷന്‍, ആറ് സിലിണ്ടര്‍ എഞ്ചിന്‍, എക്സ്ഹോസ്റ്റുകള്‍, വിപുലീകരിച്ച ഇലക്ട്രിക് സ്‌ക്രീന്‍, ഇരട്ട എല്‍ഇഡി ഫോഗ് ലൈറ്റുകള്‍ തുടങ്ങിയവ ഗോള്‍ഡ് വിങ് ടൂറില്‍ എടുത്തുകാട്ടുന്നുണ്ട്.