കൊച്ചി: എറണാകുളം ജില്ലയിലെ പറവൂർ കുന്നത്തുനാട് പ്രദേശങ്ങളിൽ ചുഴലിക്കാറ്റ്. കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ വലമ്പൂർ, തട്ടാംമുകൾ, മഴുവന്നൂർ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റു വീശിയത്. .പ്രദേശത്തെ നാല്പത്തിലധികം വീടുകള്‍ പൂര്‍ണമായും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണു. വന്മരങ്ങള് കടപുഴകി വീണു. 300ലധികം വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതായാണ് പ്രാഥമിക നിഗമനം. തകര്‍ന്ന വീടുകളിലേക്ക് എത്തിച്ചേരുന്നതിനുള്ള വഴികള്‍ തടസപ്പെട്ടിരിക്കുകയാണ്.
അതേ സമയം ആളപായം എവിടേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.45 കി.മീ മുതല്‍ 65 കി.മീ വരെ ശക്തമായ വേഗതയില്‍ കാറ്റ് വീശുമെന്നും മലയോര മേഖലകളില്‍ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മൂന്ന് ദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. ഈ സമയത്ത് തന്നെ അറബിക്കടലില്‍ കാലവര്‍ഷ കാറ്റും ശക്തിപ്രാപിച്ചിരുന്നു.