തിരുവനന്തപുരം: സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീൽഡ് വാക്സിൻ കൂടി ലഭിച്ചു. കൊച്ചിയിൽ 73,850 ഡോസ് വാക്സിനും, കോഴിക്കോട് 51,000 ഡോസ് വാക്സിനും എത്തി. തിരുവനന്തപുരത്തേക്കുള്ള 64,500 ഡോസ് വാക്സിൻ രാത്രിയോടെ എത്തും.
ഇതോടെ സംസ്ഥാനത്തിനാകെ 1,48,03,930 ഡോസ് വാക്സിനാണ് ലഭിച്ചത്.12,04,960 ഡോസ് കോവിഷീൽഡ് വാക്സിനും 1,37,580 ഡോസ് കോവാക്സിനും ഉൾപ്പെടെ 13,42,540 ഡോസ് വാക്സിൻ സംസ്ഥാനം വാങ്ങിയതാണ്.ഇന്ന്1,171 കേന്ദ്രങ്ങളിലായി2.06 ലക്ഷം പേർക്ക് വാക്സിൻ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.