അജയ് ദേവ്ഗണ് നായകനാകുന്ന പുതിയ ചിത്രം ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യയുടെ ട്രെയിലര്‍ പുറത്തിറങ്ങി. അഭിഷേക് ദുധൈയ്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. 1971ലെ ഇന്ത്യാ- പാക്കിസ്ഥാന് യുദ്ധം പ്രമേയമാകുന്ന ചിത്രത്തില്‍ ഭുജ് വിമാനത്താവളത്തിലെ ചുമതലക്കാരനായ എയര്‍ഫോഴ്സ് ഓഫീസറായ വിജയ് കര്‍ണിക് ആയിട്ടാണ് അജയ് എത്തുന്നത്.
മധപാര് ഗ്രാമത്തിലെ മുന്നൂറോളം സ്ത്രീകളുടെ സഹായത്തോടെ ഐഎഎഫ് എയര്‍ബേസ് വിജയകരമായി പുനര്‍നിര്‍മിക്കുകയാണ് വിജയ് കര്‍ണിക് ചിത്രത്തില്‍. സോനാക്ഷി സിന്‍ഹയാണ് നായികയായി എത്തുന്നത്. സിനിമയില്‍ സഞ്ജയ് ദത്ത്, നോറ, ശാരദ് ഖേല്‍കര്‍, പ്രണിത സുഭാഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
>