ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 37,154 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 3,08,74,376 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 39,649 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,00,14,713 ആയി ഉയര്‍ന്നു. ഇന്നലെമാത്രം 724 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 4,08,764 ആയി.
അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 14,32,343 സാംപിളുകളാണ് പരിശോധിച്ചത്. ആകെ പരിശോധിച്ച സാംപിളുകള്‍ 43,23,17,813 ആയി ഉയര്‍ന്നു. രാജ്യത്ത് 24 മണിക്കൂറിനിടെ 12,35,287 പേരാണ് വാക്സിന് സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 37,73,52,501 പേര് വാക്സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.