ചെന്നൈ: രാഷ്ട്രീയത്തിലേക്കില്ലെന്ന് വീണ്ടും പ്രഖ്യാപിച്ച് തമിഴ് സൂപ്പർ താരം രജനീകാന്ത്. രജനി മക്കൾ മൻട്രം എന്ന സംഘടന താരം പിരിച്ചുവിട്ടു. ആരാധകരുടെ കൂട്ടായ്മയായി മാത്രമായിരിക്കും ഇനി സംഘടന പ്രവർത്തിക്കുകയെന്നും താരം വ്യക്തമാക്കി.
‘നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. എന്തായാലും വീണ്ടും രാഷ്ട്രീയത്തിലേക്ക തരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല.’ താരം വ്യക്തമാക്കി.
രാഷ്ട്രീയത്തിലേക്കില്ല എന്ന തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. രജനീ മക്കൾ മൻട്രം പ്രവർത്തകരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നായിരുന്നു വാർത്ത. അതിനിടെയാണ് മൻട്രം പിരിച്ചുവിട്ടുവെന്ന വാർത്തകൾ വരുന്നത്. അണ്ണാത്തെ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായിരുന്നു താരം.