ദുബൈ: ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് നാല് ദിവസത്തെ അവധി. മാനവവിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.
ജൂലൈ 19 (ദുല്‍ഹജ്ജ് 9 – അറഫാ ദിനം) മുതല്‍ 22 വരെയായിരിക്കും അവധി. രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ക്ക് ഈ ദിവസങ്ങള്‍ ശമ്പളത്തോടെയുള്ള അവധിയായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.