ബംഗളൂരു: കര്‍ണാടക ഗവര്‍ണറായി താവര്‍ചന്ദ് ഗെഹ്ലോട്ട് ചുമതലയേറ്റു. ഞായറാഴ്ച രാവിലെ 10.30ന് രാജ്ഭവനിലെ ഗ്ലാസ് ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ ഓഖ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രണ്ടാം മോദി മന്ത്രിസഭയില്‍ സാമൂഹിക നീതി മന്ത്രിയായിരുന്ന താവര്‍ചന്ദിനെ മന്ത്രിസഭ പുനഃസംഘാടനത്തില്‍ ഒഴിവാക്കിയാണ് കര്‍ണാടക ഗവര്‍ണറായി നിയമിച്ചത്. 2006 മുതല്‍ 2014 വരെ കര്‍ണാടകയുടെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയായിരുന്നു.