ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വന്‍ സ്ഫോടനത്തിന് പദ്ധതിയിട്ട രണ്ട് ഭീകരര്‍ പിടിയിൽ.ലഖ്നൗ സ്വദേശികളായ മിന്‍ഹാജ് അഹമ്മദ്, നസിറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. ലഖ്നൗ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ സ്ഫോടനം നടത്താനായിരുന്നു സംഘത്തിന്റെ ഉദ്ദേശമെന്ന് ലഖ്നൗ പോലീസ് പറഞ്ഞു.
ഇവരിൽനിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയതായി പോലീസ് പറയുന്നു. പാക്-അഫ്ഗാൻ അതിർത്തിയായ പേഷാവാർ, ക്വേറ്റ എന്നിവിടങ്ങളിൽനിന്നാണ് തീവ്രവാദ പ്രവർത്തനങ്ങൾ നടന്നുവന്നത്. ലക്നോ ജില്ലയിലെ കോരിയിൽ താമസിക്കുന്ന മിൻഹാജ് അഹമ്മദിന്റെ വീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കളും പിസ്റ്റളും കണ്ടെത്തിയത്.സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.