കൊല്ലം: ഗ്യാസ് ഗോഡൗണിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ജീവനക്കാരന് പരിക്ക്. കൊല്ലം ജില്ലയിലെ കുണ്ടറക്കടുത്ത് പേരയത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗോഡൗണിൽ ഉണ്ടായിരുന്ന നൗഫൽ എന്ന ജീവനക്കാരനാണ് പരിക്കേറ്റത്.
നൗഫലിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീ നിയന്ത്രണവിധേയമാക്കി.