ന്യൂഡല്‍ഹി: പുതിയ പരാതി പരിഹാര ഓഫീസറെ നിയമിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയുടെ റെസിഡഡന്റ് ഗ്രീവന്‍സ് ഓഫീസറായി വിനയ് പ്രകാശിനെ നിയമിച്ചു. പുതിയ ഐടി ചട്ടം പ്രസിദ്ധീകരിച്ചതിന് പിന്നാലെ ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ കടുത്ത വാക്പോരാണ് നടന്നുവന്നത്.
അതിനിടെ, പുതിയ പരാതി പരിഹാര ഓഫീസറുമായി ഉപയോക്താക്കള്‍ക്ക് ബന്ധപ്പെടാന്‍ ഇ-മെയില്‍ ഐഡി ട്വിറ്ററിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കൂടാതെ നടപടികള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഉടന്‍ പരാതിപരിഹാര റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. അതേസമയം, ഐടി ചട്ടം പാലിക്കാത്തതിനാല്‍ ട്വിറ്ററിനെതിരെ നടപടിയുണ്ടായാല്‍ സംരക്ഷിക്കില്ലെന്ന് ഡല്‍ഹി ഹൈക്കോടതി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംരക്ഷണം തേടുന്നില്ലെന്ന് അറിയിച്ച ട്വിറ്റര്‍ മുഴുവന്‍ സമയ പരാതി പരിഹാര ഉദ്യോഗസ്ഥനെ എട്ട് ആഴ്ചക്കുള്ളില്‍ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു.ഐടി ചട്ടം പാലിക്കാത്ത ട്വിറ്ററിനെതിരെ നേരത്തെയും ഡല്‍ഹി ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.