ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ കിരീടം ചൂടി ഓസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടി. ഫൈനലില്‍ ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്കോവയ്ക്കെതിരെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കായിരുന്നു ബാര്‍ട്ടിയുടെ വിജയം.
സ്കോര്‍: 6-3, 6-7, 6-3.
ആദ്യ സെറ്റ് സ്വന്തമാക്കിയ ബാര്‍ട്ടിയെ രണ്ടാം സെറ്റില്‍ ടൈ ബ്രേക്കറില്‍ പ്ലിസ്കോവ വീഴ്ത്തി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റ് സ്വന്തമാക്കി ബാര്‍ട്ടി കിരീടമുയര്‍ത്തി.
41 വർഷത്തിനു ശേഷം വിംബിൾഡൺ സിംഗിൾസ് കിരീടം നേടുന്ന ആദ്യ ഓസ്ട്രേലിയൻ വനിതയാണ് ബാര്‍ട്ടി.
ബാര്‍ട്ടിയുടെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.