അബുദാബി: യുഎഇയില്‍ 1,520 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഏഴ് പേര് രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,468 പേര് കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 6,26,800 ആയി ഉയര്‍ന്നു.
അതേസമയം, പുതിയതായി നടത്തിയ 2,99,363 പരിശോധനകളില്‍ നിന്നാണ് രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 6,48,702 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് ആകെ 1,860 പേര് മരണപ്പെടുകയും ചെയ്തു. നിലവില്‍ 20,042 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്.