തിരുവനന്തപുരം: ജി സുധാകരനെതിരെ സിപിഎം അന്വേഷണം. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പില്‍ വിഴ്ചയുമായി ബന്ധപ്പെട്ട് മണ്ഡലത്തിന്റെ ചുമതലയുള്ള ജി സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് തീരുമാനം. വിഷയം രണ്ട് അംഗ കമ്മീഷന് അന്വേഷിക്കും.
കെജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല.
അതേസമയം, പാലാ കല്പറ്റ തോല്‍വികളിലും അന്വേഷണം നടത്തും. വയനാട്, കോട്ടയം ജില്ലാ തലത്തിലാകും പരിശോധന.
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ട് ശരിവച്ചായിരുന്നു സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. തോറ്റ സീറ്റുകളില്‍ മാത്രമല്ല വിജയിച്ച മണ്ഡലങ്ങളില്‍ ഉയര്‍ന്ന പരാതികളിലും മുഖം നോക്കാതെയുള്ള പരിശോധനകളിലേക്ക് നീങ്ങുകയാണ് സിപിഎം.