ആലപ്പുഴ: ആലപ്പുഴയില്‍ ഏഴ് വയസുകാരിക്ക് അച്ഛന്റെ ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ പിതാവ് സ്ഥിരമായി മദ്യപിച്ചെത്തി വഴക്കിട്ടിരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും ഇത് തന്നെ ആവർത്തിച്ചു. ഇതിനിടെയാണ് ഏഴു വയസുകാരിക്ക് നേരെ അതിക്രമമുണ്ടായത്.
സംഭവത്തിൽ പത്തിയൂർ സ്വദേശി രാജേഷിനെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ ഏഴ് വയസ്സുകാരി വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.