കൊച്ചി: മലയാളത്തിന്റെ യുവ താരനിര അണിനിരക്കുന്ന ‘ജാനെമന്‍’ എന്ന സിനിമയുടെ ടീസര്‍ നടന് ദുല്‍ഖര്‍ സല്മാന് പുറത്തുവിട്ടു. നവാഗതനായ ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിറാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്.
വിഷ്ണു തണ്ടാശേരി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.വികൃതി എന്ന സിനിമക്ക് ശേഷം ചീയേഴ്സ് എന്റര്‍ടെയ്ൻമെൻസിന്റെ ബാനറിൽ ലക്ഷ്മി വാരിയർ, ഗണേഷ് മേനോൻ, സജിത്ത് കുമാർ,ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് ഈ സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ പി എബ്രഹാം. സഹ രചന സപ്നേഷ് വരച്ചാൽ, ഗണപതിസംഗീതം ബിജിബാൽ, എഡിറ്റര്‍ കിരൺദാസ്, കോസ്റ്റ്യും മാഷർ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാൻ, മേക്കപ്പ് ആര്‍ജി വയനാടൻ, സ്റ്റിൽ വിവി ചാര്‍ലി, പ്രൊഡക്ഷൻ കൺട്രോളര് പി.കെ ജിനു, സൗണ്ട് മിക്സ് എംആര്‍ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ (സപ്താ റെക്കോര്‍ഡ്സ്), വിഎഫ്എക്സ് കൊക്കനട്ട് ബഞ്ച്, പിആര്‍ഒ ആതിര ദിൽജിത്ത്, ഓൺലൈൻ മാര്‍ക്കറ്റിങ് പിആർ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.