ആലപ്പുഴ: ചെങ്ങന്നൂർ സിപിഐ എം ഉം കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും സംയുക്തമായി നടത്തി വന്ന സായാഹ്ന അടുക്കള സമാപിച്ചു. കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക് ഡൗൺപ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തെ സിപിഐ എം ടൗൺ ഈസ്റ്റ്, വെസ്റ്റ് ലോക്കൽ കമ്മിറ്റികളും കരുണയും സംയുക്തമായി ഒരു മാസം മുൻപ് രാത്രി ഭക്ഷണ വിതരണം ആരംഭിച്ചത്.
പതിനായിരത്തിലധികം ഭക്ഷണപ്പൊതികൾ കിച്ചൺ വഴി വിതരണം ചെയ്തു. 100 ൽ അധികം ക്വാറൻ്റിയൻ വീടുകൾ അണുവിമുക്തമാക്കി.അഞ്ചു കോവിസ് രോഗികളുടെ ശവസംസ്കാരം നടത്തി. 250 ഏറെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് വ്യാപനം കുറഞ്ഞതും ലോക്ക് ഡൗൺ ഇളവുകളും വന്ന സാഹചര്യത്തിൽ സായാഹ്ന കിച്ചൺ പ്രവർത്തനം വെള്ളിയാഴ്ച താൽക്കാലികമായി അവസാനിപ്പിച്ചു.
സമാപനയോഗത്തിൽ കവി ഒ എസ് ഉണ്ണികൃഷ്ണൻ മുഖ്യാതിഥി ആയി. സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, കരുണ ജനറൽ സെക്രട്ടറി എൻ ആർ സോമൻ പിള്ള ,എം കെ മനോജ്, വി വി അജയൻ, യു സുഭാഷ്, വി ജി അജീഷ്, വി എസ് സവിത, കെ എസ് അഭിജിത്ത് എന്നിവർ സംസാരിച്ചു.
സിപിഐ എം,ഡിവൈഎഫ്ഐ സംയുക്തമായി നഗരസഭാ പ്രദേശത്ത് ആരംഭിച്ച ഹെൽപ്പ് ഡെസ്ക് പ്രവർത്തനങ്ങളിൽ പങ്കെടുത്ത വളണ്ടിയർമാരെ ആദരിച്ചു.