തിരുവനന്തപുരം: നെയ്യാറ്റിൻകര – നാഗർകോവിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാറശ്ശാല ഇഞ്ചി വിള സ്വദേശി സജീറാണ് അപകടത്തിൽ മരിച്ചത്.
റോഡിലെ കുഴി മരണത്തിനു കാരണമാവുകയായിരുന്നു.
പാറശാല ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ദേശീയപാതയിലെ കുഴിയിൽ വീണ് തെറിച്ച സജീറിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.