കോവിഡ് വാക്സിനേഷന്റെ രണ്ട് ഡോസും പൂര്‍ത്തീകരിച്ചവര്‍ക്ക് ഖത്തറില്‍ ജൂലൈ 12 മുതല്‍ ക്വാറന്റൈന് ആവശ്യമില്ല. ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെതാണ് അറിയിപ്പ്. റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റെടുത്ത് നെഗറ്റീവാകണം. പോസിറ്റീവാണെങ്കില്‍ ക്വാറന്റൈന് വേണ്ടി വരും. ഇളവിനുള്ള നിബന്ധനകള്‍ ഇനി പറയുന്നവയാണ്,
രണ്ടാം ഡോസും സ്വീകരിച്ച് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവരാകണം
ഖത്തര്‍ അംഗീകൃത വാക്സിനുകള്‍ സ്വീകരിച്ചവരാകണം
ഖത്തറിലെത്തുന്നതിന് മുമ്പെ തന്നെ ഇഹ്തിറാസ് ആപ്പില്‍ പ്രീ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച്
ആരോഗ്യവിവരങ്ങള്‍ ചേര്‍ക്കണം
കോവിഷീല്‍ഡ് വാക്സിന് സ്വീകരിച്ചവര്‍ക്കും ഇളവ്
കുട്ടികളുടെ ക്വാറന്റൈന് ഇളവ് നിബന്ധനകള്‍ ഇങ്ങനെയാണ്,
11 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ക്വാറന്റൈന് ആവശ്യമില്ല
12 മുതല്‍ 18 വരെയുള്ള കുട്ടികള്‍ വാക്സിനേഷന് എടുത്തവരാണെങ്കില്‍ ക്വാറന്റൈന് വേണ്ട
വാക്സിനേഷന് എടുക്കാത്തവരാണെങ്കില്‍ 10 ദിവസത്തെ ക്വാറന്റൈന് നിര്‍ബന്ധം
രക്ഷിതാക്കളിലൊരാള്‍ (വാക്സിനെടുത്തവരാണെങ്കിലും) കൂടെ നില്‍ക്കണം