കോവിഡ് കെയർ പ്രവർത്തനങ്ങൾക്കായി ആന്റോ ആന്റണി എംപി 2.8 കോടി രൂപ നൽകി. പാർലമെന്റ് മണ്ഡലത്തിലെ ജില്ലാ ആശുപത്രി, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, പഞ്ചായത്തുകൾ, നഗരസഭകൾ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾക്കാണ് തുക ഉപയോഗിക്കുക. ആംബുലൻസുകളുടെ കുറവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് 15 ആംബുലൻസുകൾ വാങ്ങാനാണു തുക ഉപയോഗിക്കുക.
കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട, അടൂർ, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികൾ, തിരുവല്ല, റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്ക് ആശുപത്രികൾ, വെച്ചൂച്ചിറ, കടപ്ര, ആറന്മുള, തീക്കോയി, നെടുങ്കുന്നം, പൂഞ്ഞാർ, തെക്കേക്കര പഞ്ചായത്തുകൾ, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലെ കോവിഡ് കെയർ പദ്ധതികൾക്കുവേണ്ടി ആംബുലൻസ് വാങ്ങും. തുക അനുവദിച്ചുള്ള കത്ത് കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡിക്ക് എംപി കൈമാറി.