മലപ്പുറം: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും അപകടം. ചരക്കുമായി വന്ന ലോറിയാണ് പ്രധാന വളവില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയാണ് അപകടം. പരിക്കേറ്റ ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയും ഇവിടെ അപകടമുണ്ടായിരുന്നു. അന്ന് ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. സ്ഥിരം അപകടമേഖലയാണ് പ്രദേശം.