ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 44,459 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 911 പേരാണ് കോവിഡ് മൂലം മരിച്ചത്.
പുതുതായി 43,393 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ, രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 3,07,52,950 ആയി. 2,98,88,284 പേര് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ 4,58,727 പേരാണ് ചികില്‍സയിലുള്ളത്. രാജ്യത്തെ ആകെ കോവിഡ് മരണം 4,05,939 ആയി ഉയര്‍ന്നു. ഇന്നലെ 40,23,173 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതോടെ ഇതുവരെ 36,89,91,222 പേര്‍ക്ക് രാജ്യത്ത് വാക്സിന് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.