തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഴീക്കോട് സ്വദേശി കൈതവളപ്പിൽ നസീറിന്റെ മകളും, വയനാട് വിംസ് മെഡിക്കൽ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിനിയുമായ അമൽ (22) ആണ് മരിച്ചത്.
കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്മെന്റിലുള്ള ഫ്ലാറ്റിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയിലാണ് അടച്ചിട്ട മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.