ആലപ്പുഴ: എംഎൽഎ പി. പി ചിത്തരഞ്ജന് വധഭീഷണി. കയ്യും കാലും വെട്ടി ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് മുന്നിൽ വയ്ക്കുമെന്നാണ് ഭീഷണി. കുടുംബാംഗങ്ങൾക്ക് വിഷം നൽകി കൊല്ലുമെന്നും ഒൻപത് ദിവസത്തിനകം രാജ്യം വിടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എംഎൽഎ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്. എ എൻ ഷംസീർ, എ എ റഹിം എന്നിവർക്കും ഭീഷണിയുണ്ട്. മൂവാറ്റുപുഴ സ്വദേശി ബെന്നി മാർട്ടിൻ എന്നാണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും എംഎൽഎ പരാതി നൽകി.