തിരുവനന്തപുരം: കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ ഒരു വർഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്കിന് മന്ത്രിസഭായോഗം അനുമതി നൽകി. മിനിമം ഫെയർ- 20 രൂപ (മൂന്നു കിലോ മീറ്റർ) ശേഷമുള്ള ഓരോ കിലോമീറ്ററിനും നാലു രൂപ വീതം വർധനയുണ്ടാവും.
ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും. കാലാകാലങ്ങളിൽ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയർ ഫിക്സേഷൻ കമ്മിറ്റി രൂപീകരിക്കാൻ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിന് അധികാരം നൽകി. മാർക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാൻ ഇവർക്ക് അധികാരമുണ്ടാവും.