തൃശൂര്‍: മുരിയാട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ഉന്നത വിദ്യാഭ്യാസ പദ്ധതിയായ ‘ഉയരെ’ ഓണ്‍ലൈന്‍ മത്സരപ്പരീക്ഷ പരിശീലനത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ മത്സരപരീക്ഷകള്‍ക്ക് വൈജ്ഞാനികമായും മാനസികമായും തയ്യാറെടുക്കുന്നതിന് സഹായിക്കുന്ന മാതൃകാപരമായ ഇടപെടലാണ് മുരിയാട് ഗ്രാമപഞ്ചായത്തിന്റേതെന്ന് മന്ത്രി പറഞ്ഞു.
സിവില്‍ സര്‍വീസ്, പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് ചിട്ടയായതും ഫലപ്രദവുമായ പരിശീലന മൊരുക്കുന്നതാണ് പദ്ധതി. പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ പ്ലസ് ടു, ഡിഗ്രി, പിജി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായും ഓണ്‍ലൈനായുമാണ് പരിശീലനമൊരുക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ ആര്. ബിന്ദു, പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.