ന്യൂഡല്‍ഹി: ഐടി ചട്ടം പാലിക്കാത്തതിനാല്‍ ട്വിറ്ററിനെതിരെ നടപടിയുണ്ടായാല്‍ സംരക്ഷിക്കില്ലെന്ന് മു്ന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കടതി. എന്നാല്‍ സംരക്ഷണം തേടുന്നില്ലെന്ന് അറിയിച്ച ട്വിറ്റര്‍ മുഴുവന്‍ സമയ പരാതി പരിഹാര ഉദ്യോഗസ്ഥനെ എട്ട് ആഴ്ചക്കുള്ളില്‍ നിയമിക്കുമെന്ന് അറിയിച്ചു. അതേസമയം, രണ്ടാഴ്ച്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്ന് സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് ജൂലൈ 11 ന് സമര്‍പ്പിക്കുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് ജൂലൈ 28 ലേക്ക് മാറ്റി.
അതിനിടെ രാജ്യത്തിന്റെ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. അതേസമയം, ഐടി ചട്ടം പാലിക്കാത്ത ട്വിറ്ററിനെതിരെ നേരത്തെയും ഡല്‍ഹി ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇഷ്ടമുള്ളപ്പോള്‍ നിയമനം നടത്താനാകില്ലെന്നും പരാതി പരിഹാര ഉദ്യോഗസ്ഥരെ എപ്പോള്‍ നിയമിക്കുമെന്ന് ട്വിറ്ററിനോട് ഹൈക്കോടതി ചോദിച്ചു. നിയമനം എപ്പോഴുണ്ടാകുമെന്ന് വ്യാഴാഴ്ച്ചക്കുള്ളില്‍ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഫെബ്രുവരി 25-നാണ് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ക്കായി പുതിയ ഗൈഡ് ലൈന്‍ കൊണ്ടു വന്നത്.