ആലപ്പുഴ: തികച്ചും ന്യായവും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതുമായ ആവശ്യങ്ങളാണ് ജീവനക്കാര്‍ ഉയര്‍ത്തിയിട്ടുള്ളത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെയുള്ള ജീവനക്കാരെ ആക്രമിച്ച പ്രതികളെ അറസ്റ്റു ചെയ്യുക. ജീവനക്കാര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുക. കയ്യേറിയ മുഴുവന്‍ പൊതു സ്ഥലവും അടിയന്തിരമായി ഒഴിപ്പിക്കാന്‍ നഗരസഭാ ഭരണ സമിതി മുന്‍കൈ എടുക്കുക എന്നീ ആവശ്യങ്ങള്‍ അടിയന്തിരമായി അംഗീകരിക്കണമെന്ന് CPIM ചെങ്ങന്നൂര്‍ ടൗണ്‍ ഈസ്റ്റ്, വെസ്റ്റ് ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.
സിപിഐഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ MK മനോജ്, VVഅജയന്, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ U സുഭാഷ്, VG അജീഷ്, മുനി. കൗണ്‍സിലര്‍ VS സവിത എന്നിവര്‍ സമരകേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ സംസാരിച്ചു. KN രാജീവ്, AG ഷാനവാസ്, മധു ചെങ്ങന്നൂര്‍ എന്നിവര്‍ പങ്കെടുത്തു. അനധികൃത നിര്‍മ്മാണം നീക്കം ചെയ്യുവാനെത്തിയ നഗരസഭ സെക്രട്ടറിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ച നഗരസഭാംഗം രാജന് കണ്ണാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂര്‍ നഗരസഭാ ജീവനക്കാര്‍ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരം വ്യാഴാഴ്ചയും തുടരുകയാണ്. ചെങ്ങന്നൂര്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാര്‍ക്കറ്റ് ‘ഷോപ്പിംഗ് കോംപ്ലക്സിനു മുന്നിലെ അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കാനെത്തിയ നഗരസഭാ സെക്രട്ടറിയെയും, ഹെല്‍ത്ത് ഇന്സ്പക്ടറെയുമാണ് നഗരസഭ കൗണ്‍സിലര്‍ രാജന് കണ്ണാട്ടും മകന് അഡ്വ.മാത്യു കെ തോമസും ചേര്‍ന്നു ആക്രമിച്ചത്. സെക്രട്ടറി നാരായണന് സ്റ്റാലിന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി മോഹനകുമാര്‍ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ചെങ്ങന്നൂര്‍ പോലീസ് കൗണ്‍സിലര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.