കൊച്ചി: സ്വകാര്യ ആശുപത്രികളിലെ മുറി നിരക്ക് പുതുക്കി നിശ്ചയിച്ച് കേരള സര്‍ക്കാര്‍. കോവിഡ് ചികിത്സയ്ക്കായി എത്തുന്ന രോഗികളില്‍ നിന്നും ആശുപത്രികള്‍ ഈടാക്കേണ്ട മുറി നിരക്കാണ് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചത്. പുതിയ ഉത്തരവ് നടപ്പാക്കാന്‍ കോടതി അനുമതി നല്കി. അതേസമയം, മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് തീരുമാനിച്ചിരിക്കുന്നത്. 2645 രൂപ മുതല്‍ 9776 രൂപ വരെയാണ് പുതുക്കിയ നിരക്കുകള്‍.
എന്‍എബിഎച്ച് ആശുപത്രികളില്‍ ജനറല്‍ വാര്‍ഡ്- 2910, മുറി (2 ബെഡ്) 2997, മുറി( 2 ബെഡ് എസി) 3491, സ്വകാര്യമുറി 4073, സ്വകാര്യ മുറി എസി 5819 എന്നിവയാണ് പുതുക്കിയ നിരക്ക്. അതിനിടെ, പുതിയ സര്‍ക്കാര്‍ ഉത്തരവ് 6 ആഴ്ച വരെ നടപ്പാക്കാന്‍ തയ്യാര്‍ ആണ് എന്ന് സ്വകാര്യ ആശുപത്രികള്‍ അറിയിച്ചു.
അതേസമയം, എന്‍എബിഎച്ച് അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില്‍ ജനറല്‍ വാര്‍ഡിന് 2645 രൂപയും മുറി(രണ്ട് ബെഡ്) 2724 രൂപയും മുറി രണ്ട് ബെഡ് എസി 3174 രൂപയും സ്വകാര്യ മുറി 3703 രൂപയും സ്വകാര്യ മുറി എസി 5290 രൂപയുമാണ് പുതുക്കിയ നിരക്ക്.