തൊടുപുഴ: ഇടുക്കി രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. ജാര്ഖണ്ഡുകാരന് ദന്ദൂര് ആണ് കൊല്ലപ്പെട്ടത്. ദേവ്ചരണ്‍ എന്നയാളാണ് കൊല നടത്തിയത്. പ്രതി പൊലീസ് പിടിയിലായി.
മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. മണ്‍വെട്ടി കൊണ്ട് ഇയാള്‍ ദന്‍ദൂറിന്റെ തലയില്‍ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.