കോവിഡിന്റെ ലാംഡ വകഭേദം മാരകമെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം. ലാംഡക്ക് ഡെല്‍റ്റ വകഭേദത്തേക്കാള്‍ മാരണസാധ്യത കൂടുതലാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്കി.
മുപ്പതിലധികം രാജ്യങ്ങളിലാണ് ലാംഡ ഇതിനോടകം സ്ഥിരീകരിച്ചത്. പെറുവിലാണ് ലാംഡ വകഭേദം ആദ്യമായി കണ്ടെത്തിയത്. യു.കെയില്‍ ഇതുവരെ ആറുപേര്‍ക്കാണ് ലാംഡ റിപ്പോര്‍ട്ട് ചെയ്തത്.
മേയ്, ജൂണ്‍ മാസങ്ങളില്‍ പെറുവില്‍ സ്ഥിരീകരിച്ച 82 ശതമാനം കോവിഡ് കേസുകളും ലാംഡ വകഭേദമാണെന്ന് പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്ഗനൈസേഷന് റിപ്പോര്‍ട്ട് ചെയ്തു.
എട്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ രാജ്യങ്ങളിലും ലാംഡ റിപ്പോര്‍ട്ട് ചെയ്തെന്ന് പി.എ.എച്ച്.ഒ റീജ്യനല്‍ അഡൈ്വസര്‍ ജെയ്റോ മെന്‍ഡസ് പറഞ്ഞു.