പാട്ന: ബിഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവ് പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്. പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പശുപതി കുമാര്‍ പരസിനെ എല്‍ജെപിയില്‍ നിന്ന് പുറത്താക്കിയതാണെന്നും കേന്ദ്രമന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതിനെതിരെ എല്‍ജെപി എതിര്‍ക്കുന്നുവെന്നും ചിരാഗ് പസ്വാന് ട്വീറ്റ് ചെയ്തു.
ചിരാഗ് പസ്വാന്റെ ഇളയച്ഛനും എല്‍ജെപി ഹിജാപുര്‍ എംപിയുമാണ് പശുപതി കുമാര്‍ പരസ്. നേരത്തേ പശുപതി പരസിനെ എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയുള്ള തീരുമാനത്തിനെതിരെ ചിരാഗ് സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു.
ബിഹാര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ചിരാഗ് പസ്വാനും പശുപതി പരസും തമ്മില്‍ എല്‍ജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായത്. ആകെ ആറ് എംപിമാരുണ്ടായിരുന്ന എല്‍ജെപിയിലെ അഞ്ച് എംപിമാരും ചിരാഗിനെ ഒറ്റപ്പെടുത്തി വിമത നീക്കം നടത്തുകയായിരുന്നു. തുടര്‍ന്ന് പശുപതി പരസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ചിരാഗ് പ്രഖ്യാപിച്ചിരുന്നു. നിലവില്‍ പാര്‍ട്ടിയില്‍ ശേഷിക്കുന്ന ഏക എംപി ചിരാഗ് ആണ്.